02:36am 23 May 2026
NEWS
മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ചിയാൻ' വിക്രമിന് പകരം വിഷ്ണു വിശാൽ..
22/05/2026  03:36 PM IST
Cinema desk
മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിയാൻ വിക്രമിന് പകരം വിഷ്ണു വിശാൽ..

.  

'വീര ധീര സൂരൻ' എന്ന സിനിമക്ക് ശേഷം 'ചിയാൻ' വിക്രം, 'ഇരു മുഖൻ' എന്ന ചിത്രം സംവിധാനം ചെയ്ത ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നതെന്നും, ഈ സിനിമക്ക് ശേഷം 'ചിയാൻ' വിക്രം  അഭിനയിക്കാനിരിക്കുന്നത് തമിഴിൽ 'എഫ്.ഐ.ആർ', ഈയിടെ  പുറത്തിറങ്ങിയ ‛മിസ്റ്റർ എക്സ്' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത് എന്നുള്ള വാർത്ത കുറച്ച് ദിവസങ്ങൾക്ക് മുൻപ് നൽകിയിരുന്നു. എന്നാൽ മനു ആനന്ദ്, 'ചിയാൻ' വിക്രം കൂട്ടുകെട്ടിലൊരുങ്ങാനിരുന്ന ചിത്രം ഇപ്പോൾ ഇല്ലെന്നുള്ള റിപ്പോർട്ടുകളാണ് കോളിവുഡിൽ പുറത്തുവന്നിരിക്കുന്നത്. കാരണം വിക്രം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന, ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തീരാൻ ഒരു വർഷത്തോളം ആകുമത്രേ! അത്രയും കാലം മനു ആനന്ദിനെ കൊണ്ട് കാത്തിരിക്കാൻ സാധിക്കാത്തതിനാൽ മനു ആനന്ദ് തന്റെ 'എഫ്.ഐ.ആർ' ചിത്രത്തിന്റെ നായകനായ വിഷ്ണു വിശാലിനെ നായകനാക്കിയാണത്രെ തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്! ഈ സിനിമക്ക് വലിയ ഒരു ബഡ്ജറ്റ് ആവശ്യമാണെന്നും അതിന്റെ അടിസ്ഥാനത്തിൽ വിഷ്ണുവിശാൽ തന്നെ ഈ ചിത്രം നിർമ്മിക്കാനും മുൻവന്നിട്ടുണ്ടത്രേ!  വിഷ്ണു വിശാൽ ഇതിന് മുൻപും ചില സിനമകൾ നിർമ്മിച്ചിട്ടുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. 'എഫ്.ഐ.ആർ' എന്ന ചിത്രത്തിന് ശേഷം വീണ്ടും മനു ആനന്തും,   വിഷ്ണു വിശാലും ഒന്നിക്കുന്ന ഈ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാകുമെന്നും  പറയപ്പെടുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img